സെപ്റ്റംബര്‍ 2011
07-09-2011
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന സ്കൂള്‍തല ക്യാമ്പ്
സാവിയോ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റു കള്‍ക്കായുള്ള ത്രിദിന സ്കൂള്‍തല ക്യാമ്പ് സപ്തംബര്‍ 5,6,7 തിയ്യതികളില്‍ നടത്തി. സ്കുള്‍ CPO മാരായ ശ്രീ. റോക്കച്ചന്‍ സി.എ, ശ്രീമതി. ബിന്ദു ആന്റണി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഭാഗമായി വിജ്ഞാനപ്രദമായ പല ക്ലാസ്സുകളും കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ചു. സ്കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെ മൂന്ന് ദിവസവും ഭക്ഷണവും നല്‍കി.
ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം
ഐ.ടി@സ്തൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം സപ്തംബര്‍ 5,6,7 തിയ്യതികളില്‍ നടത്തി. സാവിയോ സ്കൂളിലേയും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ മറ്റു സ്കൂളുകളില്‍ നിന്നുമായി 39 വിദ്യാര്‍ത്ഥികള്‍ പരിശീലത്തില്‍ പങ്കെടുത്തു. മാവൂര്‍ ഗവ. എച്ച. എച്ച്. എസ് ലെ ചിത്രകലാ അധ്യാപകന്‍ ശ്രീ. രാധാകൃഷ്ണന്‍ വി.കെ, സാവിയോ സ്കൂള്‍ SITC ശ്രീ. ടോജന്‍ തോമസ് എന്നിവരെ കൂടാതെ സ്റ്റുഡന്റ് ട്രെയിനര്‍മാരായ അനുശ്രീ (സാവിയോ HSS), ആതിര സജീവ് (പ്രസന്റേഷന്‍ HSS) എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
02-09-2011
ഓണാഘോഷം 2011
കനത്ത മഴയും പരീക്ഷകളും ചെറിയ തോതില്‍ തടസം സൃഷ്ടിച്ചുവെങ്കിലും വിവിധ തരം മത്സരങ്ങളും പൂക്കളങ്ങളുമായി ഇക്കൊല്ലവും സാവിയോ സ്കൂള്‍ ഓണത്തെ വരവേറ്റു. ഉച്ചക്ക് മധുരമൂറുന്ന പാല്‍പ്പായസ വിതരണത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.
രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി. ബോധവല്‍ക്കരണ പരിപാടി
രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ് ട്രസ് ശ്രീമതി റെജീന ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങലായ വൈഷ്ണ സി. രാജ് സ്വാഗതവും, മഞ്ജിമ നന്ദിയും രേഖപ്പെടുത്തി. ഫാദര്‍ അഗസ്റ്റിന്‍ കണിവേലില്‍ (Dy. HM), ശ്രീ. രാജീവ് (പി.ടി.എ വൈസ് പ്രസിഡന്റ് ), ശ്രീ. സാജു ജോസഫ് (സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍ ആശംസയര്‍പ്പിച്ചു. സ്കൂള്‍ SITC ശ്രീ. ടോജന്‍ തോമസ് ആണ് ബോധവല്‍ക്കരണ ക്ലാസ് നല്‍കിയത്.