ജൂണ്‍ 2011


27-06-2001
ശില്പശാല
ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി CWRDM ലെ സീനിയര്‍ സയന്റിസ്റ്റ് Dr. M.R. വേണുഗോപാല്‍ പത്താം ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ശില്പശാല നടത്തി.

Dr. M.R. വേണുഗോപാല്‍ ക്ളാസ് എടുക്കുന്നു
  വായനാവാരം സമാപനം
വിദ്യാര്‍ത്ഥികള്‍ സ്വന്തം രചനകളും വായനക്കുറിപ്പുകളും അവതരിപ്പിച്ച ഒരാഴ്ചത്തെ വായനാവാരത്തിന്റെ ഔപചാരികമായ സമാപനം 27-01-2011 ന് ശ്രീ ശശികുമാര്‍ നിര്‍വ്വഹിച്ചു.

22-06-2001
 എസ്. എസ്.എല്‍. സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കല്‍

എസ്. എസ്.എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്  ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പി.ടി.എ യുടെ നേത്രത്വത്തിലുള്ള   സ്വീകരണവും അവാര്‍ഡ് ദാനവും 22-06-2011 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു. 


ബഹു. കോഴിക്കോട് മേയര്‍ എം. കെ പ്രേമജം

ബഹു. കോഴിക്കോട് മേയര്‍ എം. കെ പ്രേമജം ചടങ്ങ് ഉദ്ഘാടനം ചെയ്തു.  സ്കൂള്‍ മാനേജര്‍ റവ. ഫാദര്‍. ജോസഫ് പൈകട, മുന്‍ മാനേജര്‍ റവ. ഫാദര്‍. ജോസ് എടപ്പാടി, പ്രിന്‍സിപ്പാള്‍ റവ. ഫാദര്‍ ആന്റണി കുന്നപ്പള്ളി, ഹെഡ്മിസ്ട്റസ് ശ്രീമതി റെജീന ജോസഫ്, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജന്‍ , ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ റവ. ഫാദര്‍ അഗസ്റ്റിന്‍ കണിവേലി എന്നിവര്‍ സംസാരിച്ചു.

20-06-2011  
വായനാവാരം ഉദ്ഘാടനം

പി. ന്‍ പണിക്കരുടെ ചരമദിനമായ 20-06-11 ന് വായനാവാരം സമുചിതമായി ആഘോഷിച്ചു. സിസ്റ്റര്‍ വിമല വായനാവാരം ഉദ്ഘാടനം ചെയ്തു.

01-06-2011 


പ്രവേശനോത്സവം
റവ. ഫാദര്‍. ജോസഫ് പൈകട

1-6-2011 ന് രാവിലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാദര്‍. ജോസഫ് പൈകട,  സ്ഥലം വാര്‍ഡ്  മെമ്പര്‍ ശ്രീ. സോമന്‍, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. രാജന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ആന്റണി കുന്നപ്പള്ളി, ഹെഡ് മിസ്രസ്സ് ശ്രീമതി. റജീന, ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ റവ. ഫാദര്‍ അഗസ്റ്റിന്‍ കണിവേലി, യു.പി സ്കൂള്‍  ഹെഡ് മിസ്രസ്സ്  സിസ്റ്റര്‍ അംബിക എന്നിവര്‍ പങ്കെടുത്തു.

എട്ടിലും അഞ്ചിലും പ്രവേശനം ലഭിച്ച നവാഗതരെ വിശിഷ്ടാഥിതികളോടൊപ്പം ബാന്റ് മേളത്തോടെ പൂക്കള്‍ കൊണ്ടും ബലൂണ്‍ കൊണ്ടും അലങ്കരിച്ച ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാദര്‍. ജോസഫ് പൈകട പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണ ക്ളാസ്സും ഉണ്ടായിരുന്നു.



2 comments:

  1. ‍ഞങ്ങളുടെ ഗണിത സായാഹ്നം പ്രസിദ്ധീകരിക്കുണേ............
    റി൯സ്

    ReplyDelete