ജൂലൈ 2011 

 21-07-2011
വിവിധ ക്ളബുകളുടെ പ്രവര്‍ത്തനോല്‍ഘാടനം
സാവിയോ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ളബുകളുടെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗികമായ ഉല്‍ഘാടനം ജൂലൈ 21 ന് പ്രശസ്ത കലാകാരനും അധ്യാപകനുമായ ശ്രീ. പോള്‍ കല്ലാനോട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ളബ് അംഗങ്ങളായ വൈഷ്ണ. സി. രാജ് സ്വാഗതവും, ഗോകുല്‍ ദാസ് നന്ദിയും അര്‍പ്പിച്ചു. ആശംസയര്‍പ്പിച്ചുകൊണ്ട് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. റജീന ജോസഫ്, ഡപ്യൂറ്റി ഹെഡ് മാസ്റ്റര്‍ ഫാദര്‍ ആഗസ്റ്റിന്‍ കണിവേലില്‍, ശ്രീ. തങ്കച്ചന്‍ ഇ. ജെ (അധ്യാപകന്‍), ഹിബ. കെ (ക്ളബ് അംഗം) എന്നിവര്‍ സംസാരിച്ചു.



ശ്രീ. പോള്‍ കല്ലാനോട് ഒരു വരയെ  മനോഹരമായ ചിത്രമാക്കി മാറ്റുന്നു.

22-07-2011
ചാന്ദ്രദിനാഘോഷം
മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ മഹത്തായ ചരിത്ര സംഭവത്തിന്റെ ഓര്‍മ്മ പുതുക്കി വിപുലമായ പരിപാടികളോടെ ചാന്ദ്രദിനം സയന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, പോസ്റ്റര്‍ രചനാ മത്സരം, മള്‍ട്ടിമീഡിയാ ക്വിസ് എന്നിവ സംഘടിപ്പിച്ചു.

29-07-2011
പി. ടി. എ ജനറല്‍ ബോഡി യോഗം 2011-12
സാവിയോ സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ എന്നും നിര്‍ണ്ണായകമായ പിന്തുണ നല്കി വരുന്ന പി.ടി. എ  (Parent Teachers Association) യുടെ ജനറല്‍ ബോഡി യോഗം 29-07-2011, വെള്ളിയാഴ്ച നടന്നു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാദര്‍. ജോസഫ് പൈകട, പ്രിന്‍സിപ്പാള്‍ ഫാദര്‍. ആന്റണി കെ.ജെ, സ്കൂള്‍ഹെഡ്മിസ്ട്രസ് ശ്രീമതി. റജീന ജോസഫ്, ഡപ്യൂറ്റി ഹെഡ് മാസ്റ്റര്‍ ഫാദര്‍ ആഗസ്റ്റിന്‍ കണിവേലില്‍, പി.ടി. എ പ്രസിഡന്റ് ശ്രീ. രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും ഹെഡ്മിസ്ട്രസ് അവതരിപ്പിച്ചു. രക്ഷിതാക്കള്‍ ആരോഗ്യകരമായ പല നിര്‍ ദ്ദേശങ്ങളും മുമ്പോട്ട് വച്ചു. രക്ഷിതാക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഡപ്യൂറ്റി ഹെഡ് മാസ്റ്റര്‍ ഫാദര്‍ ആഗസ്റ്റിന്‍ കണിവേലില്‍ മറുപടി നല്കി.

2011-12 വര്‍ഷത്തെ പി.ടി. എ എക്സിക്യൂട്ടീവ് ചേര്‍ന്ന് പ്രസിഡന്റ് ആയി ശ്രീ. വിജയന്‍ പള്ളിക്കരയെയും, വൈസ് പ്രസിഡന്റ് ആയി ശ്രീ. രാജീവിനേയും തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന അംഗങ്ങള്‍ക്ക് നന്ദിയും, പുതിയതായി സ്ഥാനമേറ്റവര്‍ക്ക് ആശംസയും അര്‍പ്പിച്ചുകൊണ്ടുള്ള സ്റ്റാഥ് സെക്രട്ടറി ശ്രീ. സാജു ജോസഫി നന്ദിയോടുകൂടി ചടങ്ങ് അവസാനിച്ചു.

No comments:

Post a Comment