ആഗസ്റ്റ് 2011

15-08-2011
സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ അറുപത്തിനാലാം സ്വാതന്ത്ര്യദിനം  പ്രൗഡമായ ചടങ്ങുകളോടെ ആഘോഷിച്ചു. പി.ടി. എ പ്രസിഡന്റ് ശ്രീ. വിജയന്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ഹെഡ് മിസ്റ്ററസ് റജീന ജോസഫ്,  ഡപ്യൂറ്റി ഹെഡ് മാസ്റ്റര്‍ ഫാദര്‍ ആഗസ്റ്റിന്‍ കണിവേലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. SPC,സ്കൗട്ട് & ഗൈഡ്സ്, JRC എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ യൂണിഫോമില്‍ അണിനിരന്നത് ചടങ്ങിന് മോടി പകര്‍ന്നു.





09-08-2011 
കഥകളി ശില്പശാല
പത്താം ക്ളാസിലെ "ഹംസവും ദമയന്തിയും" ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയെ ആസ്പദമാക്കി പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം അധ്യാപകരുടെ നേതൃത്വത്തില്‍ ഒരു ശില്പശാല നടത്തി. കലാമണ്ഡലം പ്രശോഭ് ആണ് ശില്പശാല കൈകാര്യം ചെയ്തത്. കഥകളിയുടെ ബാലപാഠം, അതിലെ ചിട്ടകള്‍, ചൊല്ലിയാട്ടം എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.


08-08-2011 

ഹിരോഷിമാ ദിനം
ഹിരോഷിമാ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സയന്‍സ്, സോഷ്യല്‍ സയന്‍സ് ക്ളബുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൊളാഷ് മത്സരം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും, ആശയങ്ങളുടെ സമ്പുഷ്ടത കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തി.



02-08-2011 
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
ഒന്നാം വാര്‍ഷികം - സ്കൂള്‍തല ആഘോഷം

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യുടെ ഒന്നാം വാര്‍ഷികം സ്കൂള്‍തല ആഘോഷത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീ. മണി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡപ്യൂറ്റി ഹെഡ് മാസ്റ്റര്‍ ഫാദര്‍ ആഗസ്റ്റിന്‍ കണിവേലില്‍ അദ്ധ്യക്ഷനായിരുന്നു. പി.ടി. എ പ്രസിഡന്റ് ശ്രീ. വിജയന്‍ ആശംസ നേര്‍ന്നു. കേഡറ്റുകളായ ഏബിന്‍ മാത്യു സ്വാഗതവും, അര്‍ജുന നന്ദിയും അര്‍പ്പിച്ചു.



01-08-2011
വാര്‍ത്താവായന മത്സരം - സ്കൂള്‍ തലം
സോഷ്യല്‍ സയന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാര്‍ത്താവായന മത്സരത്തില്‍ പത്താം തരം വിദ്യാര്‍ത്ഥി വൈഷ്ണ. സി. രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.


No comments:

Post a Comment